Beef Biriyani cannot get any better …That is a clearcut assurance that I can give you.
The succulent,juicy beef and the perfectly cooked rice that is adequately spiced is a treat for your taste buds. This version is the best beef biriyani that I have ever prepared and tasted.
Method of Preparation
Ingredients required
1 kg Beef(cut into large pieces)
¾ kg Basmati Rice
Onion – 3 + 2 medium sized(sliced into moonshape)
2 tbsp ginger paste
2 tbspgarlic paste
Ghee- 125 g
2 tsp turmeric powder
2 tsp(heaped) Garam masala powder
½ tbsp black pepper powder
1 1/2 tbsp Coriander powder
Bayleaves – 2-3 no.s
Shahjeera/ Caraway seeds- 1/2 tbsp
Pandanus leaves – 1 (tear into two)
3 tbsp cashewnuts
3 tbsp raisins
A bunch of coriander leaves – chopped
Refined oil – For frying+3 tbsp
Salt- As per taste
Method of Preparation
Soak Basmati Rice for atleast ½ hour. Drain and reserve.
Fry sliced onion (3 no.s ) till golden brown. In the same oil fry cashewnuts and raisins . Reserve these.
Now boil water (double the quantity of rice) after adding bayleaves, shahjeera,pandanus leaves and salt.
Add reserved rice when water roll boils.
Meanwhile pressure cook beef after adding black pepperpowder,turmeric powder,garam masala and salt. Cook till beef is tender.
When the rice is almost cooked.(not perfectly cooked )drain rice and reserve.
In a wok or pan add 25 g ghee+3 tbsp oil. Saute remaining sliced onions till transparent and add ginger-garlic paste, coriander powder and salt as per taste. Saute for a minute and add cooked beef masala into this.
Let it simmer for around 10 minutes.
For layering
In a biriyani pot or pressure cooker spread half of Beef masala, half of cooked rice and sprinkle half of coriander leaves ,half of he cashewnuts and raisins. Pour 50 g ghee over it and repeat the same once again.
Now simmer it over an iron tawa for 10-15 minutes.(If using pressure cooker remove whistle and the simmer)
Beef Biriyani is done.
ബീഫ് ബിരിയാണി എന്ന് കേൾകുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് കേട്ടറിവ് മാത്രം ഉള്ള റഹ്മത്ത് ഹോട്ടൽ ആണ്.
4-5 കൊല്ലം മുന്പ് കോഴിക്കോട് MTECH പഠികുമ്പോ ആണ് ….കോഴിക്കോട് ഉണ്ടായ്ര്നപ്പോൾ ഒട്ടുമിക്ക ഹോട്ടൽ കയറി ഇറങ്ങി കഴിച്ചിട്ടുള്ളതാണ് . മെസ്സിലെ ഭക്ഷണം മടുത്തു വറൈറ്റിയും തപ്പി നടക്കുന്ന കാലം. ഏതായാലും ഒരു കാര്യം ഉറപ്പ്. കോഴിക്കോട്ട്കാർക്ക് “കോയിബിരിയാണി ” കഴിഞ്ഞേ എന്തും ഉള്ളു. അപ്പോഴാണ് റഹ്മത്ത് ഹോട്ടലിനെ പറ്റി ആരോ പറഞ്ഞു അറിഞ്ഞത്. ഹോസ്റ്റലിൽ ഞങ്ങൾ എല്ലാവരും ഭക്ഷണപ്രേമികൾ ഒരുമിച്ചു ആയോണ്ട് അവിടെ പോകണമെന്ന് വിചാരിച്ചതാണ് പല വട്ടം.പക്ഷെ നടന്നില്ല എന്ന് മാത്രം.
ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. റഹ്മത്ത് ഹോട്ടലിലെ ബിരിയാണി മനസ്സില് ധ്യാനിച്ചു ഞാനങ്ങു തയ്യാറാക്കി .പക്ഷെ സംഗതി കലക്കി.
എല്ലാവരുടെയും ശ്രദ്ധയ്ക്ക് : 1. ഈ ബിരിയാണിക്ക് റഹ്മത്ത് ബിരിയാണിയുമായി യാതൊരു സാദൃശ്യം ഇല്ല .
2.പിന്നെ അതിനു ശേഷം പലവട്ടം കോഴിക്കോട് പോയങ്കുലും അവിടെ മാത്രം പോകാൻ സാധിച്ചില്ല.
ഇനി റെസിപി നോക്കിയാലോ?
വേണ്ട ചേരുവകൾ
ബീഫ് -1 കിലോ(വലിയ കഷണങ്ങളാക്കിയത് )
ബസ്മതി അരി- 3/4 kg
മല്ലിപൊടി- 1 tbsp
സാജീരകം- 1/2 tbsp
ബേലീഫ് – 2-3
രംഭ ഇല- 1
നെയ്യ്- 125 g
മല്ലിയില – ഒരു കെട്ട് (നുറുക്കിയത്)
വെളുത്തുള്ളി പേസ്റ്റ് -2 tbsp
ഇഞ്ചി പേസ്റ്റ്- 2 tbsp
സവാള- 3+2 (നീളത്തിൽ മുറിച്ചത് )
മഞ്ഞൾപൊടി – 2 ടീസ്പൂൺ
കുരുമുളകുപൊടി- 1/2 tbsp
ഗരംമസാല -2 tsp
ഉപ്പ്-പാകത്തിന്
അണ്ടിപരിപ്പ്- 3 tbsp
മുന്തിരിങ്ങ – 3 tbsp
എണ്ണ – 1-2 സ്പൂൺ(ഏതെങ്കലും റിഫൈൻഡ ഓയിൽ)
തയ്യാറാക്കുന്ന വിധം
അര മണിക്കൂർ വെള്ളത്തില കുതിർക്കുക .വെള്ളം ഊറ്റി കളഞ്ഞു മാറ്റി വെക്കുക.
3 സവാള മുറിച്ചത് വറുത്തു കോരി വെക്കുക.ഇതേ എണ്ണയിൽ അണ്ടിപരിപ്പ് ,മുന്തിരിങ്ങ എന്നിവയും വറുത്തു മാറ്റിവെക്കുക.
അരി വേവിക്കാൻ അരിയേക്കാൾ ഇരട്ടി വെള്ളം സാജീരകം,ബേലീഫ്,രംഭ ഇല, ഉപ്പ്എന്നിവ ചേർത്ത് അടുപ്പിൽ വെച്ച് തിളപ്പിക്കുക.
വെള്ളം നന്നായി തിളക്കുമ്പോൾ ഊറ്റി വെച്ച അരി ചേര്ക്കുക.മുക്കാൽ വേവ് ആകുമ്പോൾ ഊറ്റി വെയ്യ്ക്കുക .
ഈ സമയം ബീഫ്, മഞ്ഞൾപൊടി,കുരുമുളകുപൊടി,ഗരംമസാല എന്നിവ പ്രഷർ കുക്കറിൽ ചേർത്ത് വേവിക്കുക.
ഒരു പാനിൽ എണ്ണയും 25 ഗ്രാം നെയ്യും ചൂടാക്കി സവാള ചേർക്കുക . വെളുത്തുള്ളി പേസ്റ്റ്,ഇഞ്ചി പേസ്റ്റ് ,മല്ലിപൊടിയും ഉപ്പും ചേർത്ത് വഴറ്റി വേവിച്ചു വെച്ച ബീഫ് മിശ്രിതം ചേർത്ത് 10 മിനുറ്റ് ചെറുതീയിൽ അടച്ചു വെച്ച് വേവിക്കുക.
ബിരിയാണി ചെമ്പിലോ പ്രഷർ കുക്കറിലോ വേവിച്ചു വെച്ച ബീഫ് മിശ്രിതത്തിന്റെ പകുതി നിരത്തുക. അതിനു മീതെ പകുതി ചോറ് ചേർക്കുക . അതിനു മുകളിൽ പകുതി വറുത്ത സവാള,മല്ലിയില,അണ്ടിപരിപ്പ് ,മുന്തിരിങ്ങ എന്നിവ വിതറുക.50 ഗ്രാം നെയ്യ് ഒഴിക്കുക വീണ്ടും ബാക്കി ബീഫ് മിശ്രിതം പിന്നെ ചോറ് വറുത്ത സവാള ,മല്ലിയില,അണ്ടിപരിപ്പ്,മുന്തിരിങ്ങ എന്നിവ വിതറി ഒരു ഇരുമ്പ് കല്ലിന്റെ മുകളിൽ വെച്ച് ചെറുതീയിൽ 15 മിനിറ്റ് വെക്കുക.(പ്രഷർ കുക്കര് ആണെങ്കിൽ വിസിൽ മാറ്റുക.)
ബീഫ് ബിരിയാണി തയ്യാറായി കഴിഞ്ഞു.
വിഭവം തയ്യാർ.
7,272 comments